Monday, June 4, 2012

ഒരു ചെറു കാറ്റായോടിക്കയറി-
ക്കുന്നിന്മോളില്‍ കരിമേഘത്തെ
ത്തോട്ടുപിടിച്ചങ്ങിക്കിളിയാക്ക
ട്ടൊരുമഴ ചെറുമഴ പെയ്യിച്ച്ചതിനെ
ഒരു ചെറുപുഴയക്കീട്ടാക്കാരയീക്കര
... തൊട്ടുതൊടാതെയോഴുകീട്ടങ്ങനെ
ഒരുചെറുമീനിനെപെറ്റുവളര്ത്തീട്ടതിനെ
യൊരു ചെറു ചാകരയാക്കീട്ടോടി
ച്ചെന്നു കടലില്‍ വീണിട്ടാമലയീമല
സ്വപ്നം കണ്ടു മയങ്ങാന്‍ കൊതിച്ചത്
കാറ്റോ കുന്നോ കളിയായി തോട്ടൊരു
മുകിലോ അന്തോം കുന്തോമില്ലാ-
തോഴുകിയ പുഴയോ, പുഴയിലോളിച്ച്
കളിച്ചൊരു ചെറുമീനോ ?

No comments: