അല്ല
നിന്നോടല്ല-
മിഖയേല്‍ ലേര്‍മോന്ടോവ്
അല്ല നിന്നോടല്ല,
ഞാനത്രയുമെളുപ്പത്തില്‍ പ്രണയത്തിലായത് .
നിന്റെ സൌന്ദര്യം വിടരുന്നത്
എനിക്കുവേണ്ടിയുമല്ല.
നിന്നില്‍ ഞാന്‍ പ്രണയിക്കുന്നത് എന്റെ
കഴിഞ്ഞകാല യാതനകളെ.
... എന്നോ കൊഴിഞ്ഞു പോയോരെന്റെ യുവത്വത്തെ .
നിന്റെ മനോഹരനേത്രങ്ങളിലെക്കേറെനേരം രൂക്ഷമായി ഞാന്‍
നോക്കുമ്പോഴറിയുക, ഞാനൊരു രഹസ്യ ഭാഷണത്തിലെന്നു.
എന്നാലത്
നിന്നോടല്ലെന്നും.
എന്റെ ആത്മഭാഷണം എന്റെ യൌവനകാല സഖിയോടു.
നിന്റെ രൂപഭാങ്ങിയില്‍ ഞാന്‍ തെടുന്നതെ-
ന്നോ പ്രിയമായിരുന്നവരെ.
നിന്റെ ജീവന്‍ തുടിക്കുമീ ചുണ്ടില്‍ ഞാന്‍ തെടുന്നതെന്നോ
നിശബ്ദമായൊരു
ചുണ്ടുകളെ.
നിന്റെ കണ്കളിലോ, എന്നോ അടഞ്ഞുപോയോരു
കണ്കള്‍ തന്‍
ദീപ്തിയും.
No comments:
Post a Comment