Monday, June 4, 2012

സ്നേഹം-മീരാബായ്

ഞാനോ സ്നേഹത്താല്‍ ഉണ്മാദിനിയായിരിക്കുന്നു.

എന്റെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല.
...
ആത്മാവില്‍ കത്തുന്ന അഗ്നി.

മുറിവേറ്റിട്ടുള്ളവനെ മുറിവേറ്റവന്റെ വേദന മനസ്സിലാക്കാന്‍ കഴിയൂ.

ആഭരണത്തിന്റെ വില അതുണ്ടാക്കുന്നവനെ അറിയൂ.

അത് നഷ്ടപ്പെടുത്തുന്നവന്‍ അറിയുന്നില്ല.

വേദനയാല്‍ വലഞ്ഞു ഞാന്‍ വാതിലുകള്‍ തോറും മുട്ടുന്നു.

എന്റെ വേദന ശമിപ്പിക്കാന്‍ ആരുമില്ല.

പറയുന്നു മീര,

എന്റെ വേദന ശമിപ്പിക്കാന്‍

ശ്യാമവര്‍ണ്ണനെ കഴിയൂ.

No comments: