Saturday, June 23, 2012

പാറമേല്‍ വരഞ്ഞൊരു  കാട്ടുപോത്തിന്റെ ചിത്രം -ARAVIND  KRISHNA MEHROTRA
മണ്ണ് ചെറുത്തു നില്‍ക്കും.
അതിനെ പ്രലോഭനങ്ങളാല്‍  പാട്ടിലാക്കാണോ
ഏകാന്തവാസത്താല്‍ ആത്മഹാനി വരുത്തുവാനോ കഴിയില്ല.
സൂക്ക്ഷ്മമായോരോ താളിലും എഴുതിവക്കുന്നുണ്ട് കണക്കുകള്‍
വീശിയകന്ന കൊടുംകാറ്റിന്റെ
പെയ്തൊഴിഞ്ഞ മഴയുടെ
വരുത്തി വിതച്ച വരള്‍ച്ചയുടെ.
പോറ്റി വളര്ത്തിയൊരുസൈന്യങ്ങള്‍
നല്‍കിയയുദ്ധപാഠമുള്‍ക്കൊണ്ട് 
കീഴടങ്ങുന്നു   സ്വമേധയാ ചിലയിടങ്ങളില്‍.
മണ്ണിന്നുമോന്നുതന്നെ.
മറക്കുന്നില്ലതു  മഹാവിസ്മയങ്ങള്‍.
ഓര്‍ത്ത്തിരിപ്പുണ്ട്  പണ്ടാരോ പാറമേല്‍
വരഞ്ഞോരാ    കാട്ടുപോത്തിന്റെ ചിത്രം.
അപ്രതീക്ഷിതമായൊരു വിരുന്നുകാരനെ പ്പോല്‍
അഭയമേകും ചിലപ്പോള്‍.
പൂട്ടിയിടാനാവില്ലോട്ടു തടവിലാക്കാനും.
മണ്ണെന്നു പേരെഴുതി ഒപ്പിടാനാവില്ല മണ്ണിന്നു.
കുഴിവേട്ടിമൂടുവാനാവില്ലാത്തതുകൊണ്ട്
മരിക്കാനുമാവില്ല.
മണ്ണറിയുമൊരു  ഭാഷ .
ചൊല്ലുമതുതന്റെ പ്രാകൃതഭാഷ!

No comments: