ഒരു ചുവന്ന റോസാപ്പൂവ്
- ( A red red rose-Robert Burns)
എന്റെ സ്നേഹം
ഒരു ചുവന്ന
റോസാപ്പൂവ്പോലെയാണ്
വല്ലാതെ ചുവന്ന ഒരു റോസാപ്പൂവ്.
...
മധുരമായോരീണത്തില്‍ പാടുന്നൊരു
മനോഹരഗാനമാണെന്റെ സ്നേഹം.
നിന്നെപ്പോലെ , എന്റെ സുന്ദരി
ഞാനും അഗാധ പ്രണയത്തിലാണ്.
സാഗരങ്ങളെഴും വറ്റിയാലും
അനശ്വരം എന്റെ പ്രണയം.
സാഗരങ്ങളെഴും
വറ്റിയാലും
ശിലകളത്രയും സൂര്യന്‍ ഉരുക്കിയാലും
ശ്വാസമോരല്‍പ്പമെന്നില്‍ ശേഷിക്കില്‍
സ്നേഹിചീടും നിന്നെ ഞാന്‍ എന്നും.
ഒരല്പ്പനേരത്തേക്ക് വിട തരൂ
ഒരല്പ്പനേരത്തേക്ക് മാത്രം.
ആയിരം കാതമകലെ പോയീടിലും
എത്തും നിന്റെ അരികില്‍ ഞാന്‍ വീണ്ടും.
No comments:
Post a Comment