Monday, June 4, 2012

എന്നോട് പറഞ്ഞത്, പറയാത്തതും

വെളിച്ചങ്ങള്‍ക്കപ്പുറത്തു നിഴലുകളുണ്ട്
അതിനുമപ്പുറം വീണ്ടും വെളിച്ചമുണ്ട്
അത് കാണാന്‍ പറ്റിയില്ലെങ്കില്‍
... കണ്ണുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല.
കാണാത്ത ലോകത്തെ കാഴ്ചകള്‍ കേട്ടിട്ട്
കഥയറിയാതെഴുതീട്ടു കാര്യമില്ല.
തൊട്ടതൊക്കെയും മനസ്സാണെന്ന്
നിനച്ചു സ്നേഹിക്കാന്‍ പോയിട്ടും കാര്യമില്ല.
മഞ്ഞയും ചോപ്പുമായി ഭംഗിയില്‍ കത്തുന്ന
നാളത്തോടടുത്താല്‍ ചുണ്ടില്‍ സ്നേഹം കത്തും.
ആളിപ്പടര്ന്നതുള്ളിലെക്കിറങ്ങിയാല്‍
അറിയാതെ മനസ്സും കത്തിപ്പോവും.
പറഞ്ഞതും പറയാത്തതും കേട്ടങ്ങിരിക്കുമ്പോള്‍
മഴയായി വന്നാ തീയണക്കും.

No comments: