ഒന്നോ
അമ്പത്തൊന്നോ?
പിടഞ്ഞുകാണും
അമ്മേയെന്നു വിളിച്ചുകാണും
കാത്തകണ്കളെ ഓര്‍ത്തു കാണും
... പ്രത്യയശാസ്ത്രങ്ങള്‍ മറന്നിരിക്കും.
അനിവാര്യതയില്‍ ചിരിച്ചിരിക്കും.
എനിക്ക് പേടിയാണ്
കൊടികളുടെ നിറം
ഞാന്‍ നോക്കാറില്ല
ഞാന്‍ കൊടി പിടിക്കാറില്ല, പിടിക്കുകയുമില്ല.
എനിക്ക് പേടിയാണ്
ഞാന്‍ വായ തുറക്കില്ല.
ശബ്ദം മണത്താല്‍ വെട്ടുന്ന
കത്തികളാണ് ചുറ്റിലും.
No comments:
Post a Comment