Monday, June 4, 2012

വെറും കഥ

കഥ കേള്‍ക്കാതിരുന്നാല്‍ എങ്ങനെ
എന്നോര്ത്തതെയില്ല.
ആയിരത്തൊന്നു രാവുകളും കടന്നങ്ങു പോവുമെന്ന് കരുതി.
... ഒരിക്കലും തോന്നലുകള്‍ നേരായി വന്നില്ലെന്നതും നേര്.
ഇടയ്ക്കൊരു ചോദ്യം വന്നതാണ് പ്രശ്നമായത്‌,,
ഉത്തരം തെറ്റിയപ്പോ ചുമലേറ്റി വന്നതൊക്കെ വൃഥാവിലായി.
കണ്ടില്ല അറിഞ്ഞില്ല എന്നൊക്കെ പറഞ്ഞു
കിഴുക്കാം തൂക്കായി.
ഇനി എന്ത് പറഞ്ഞിട്ടാണ് കഥ ചെപ്പു തുറപ്പിക്കുക ?
ചുണ്ടും പൂട്ടിയിരിപ്പാണ്‌.
അങ്ങനെയാണ് ഞാന്‍ കഥ പറഞ്ഞു തുടങ്ങിയത്.
കേട്ടതൊക്കെ എന്നോട് തന്നെ പറഞ്ഞു..
എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് മനസ്സ് പായാരം പറഞ്ഞു.
കല്ലുകളങ്ങനേ ഉരുട്ടിക്കെറ്റിയും
ഉരുട്ടിവിട്ടും,,,
കാതുകള്‍ കാത്തിരിപ്പാണ്..
കണ്ണും പൂട്ടി...
തുറന്നാല്‍ തുളുംബിയാലോ?
മനസ്സും..
രാവുറങ്ങുന്നതറിയാറില്ല.
പുലരിയുണരുന്നതും...

No comments: