Understanding-Constantine
P. Cavafy
എന്റെ യൌവന കാലം,
വിഷയാസക്തികള്‍ നിറഞ്ഞ ആ ലൌകിക
ജീവിതം
എത്ര നിരര്ഥകമായിരൂന്നുവെന്നു അറിയുന്നു ഞാനിന്നു.
...
വ്യര്‍ഥമായ പശ്ചാത്താപങ്ങള്‍,,
പക്ഷെ ,
ഇതിന്റെയൊക്കെ അര്‍ഥം
എനിക്കന്നു മനസ്സിലായില്ലായിരുന്നു.
സുഖലോലുപത നിറഞ്ഞ എന്റെ യൌവന
കാലത്താണ്
എന്നില്‍ കവിത മുള പൊട്ടിയത്
എന്നിലെന്റെ കലയുടെ
കളിയരങ്ങോരുങ്ങിയത്.
അതുകൊണ്ടാവാം എന്റെ പ്രായച്ചിത്തങ്ങള്‍
ദുര്‍ബലങ്ങള്‍ ആയതു.
സ്വയം നിയന്ത്രിക്കുവാനുള്ള എന്റെ തീരുമാനങ്ങള്‍
അല്പ്പായുസ്സുകള്‍ ആയതും അതുകൊണ്ട് തന്നെ.
No comments:
Post a Comment