Monday, June 4, 2012

എല്ലാ സുന്ദരികളും നീണാള്‍ വാഴട്ടെ!
ഒരു സുന്ദരന്‍ മാത്രം നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞപ്പോള്‍
സുന്ദരനല്ല
ഞാന്‍ കഥയിലേക്ക്‌ ഒളിച്ചുപോയ ജയദേവനെന്ന്‍ കവി.
കവിതയിലൂടെ തിരിച്ചുപിടിച്ചുകൊണ്ടുവന്നു സുന്ദരനാക്കുമെന്നു മീര.
... ഇത് ഞാനോ എന്ന് കവി
തൊട്ടു വച്ച് കൊടുത്തു
ഇത് നിന്റെ മൂക്ക് , ഇത് നിന്റെ ചുണ്ട്, ഇത് നിന്റെ കണ്ണ്
സുന്ദരന്‍.
മണ്ണുലയെ മാനമുലയെ ചിരിച്ചുലഞ്ഞു
ഒരു കാര്‍മേഘം പെയ്തൊഴിഞ്ഞു.
ഇനി പറയൂ
കൊന്ന പൂക്കാന്‍ ഇതല്ലേ നേരം?

No comments: