ചരട് -Zbigniew Herbert
പക്ഷികള്‍ കൂടുകളില്‍ തങ്ങളുടെ
നിഴലുകള്‍ അവശേഷിപ്പിക്കുന്നു.
അതിനാല്‍, നിന്റെ വിളക്കും
ഉപകരണങ്ങളും പുസ്തകവും ഇവിടെ വിട്ടേക്കുക.
കാറ്റ് വളരുന്നൊരു കുന്നിന്‍പുറത്തേക്കു
നമുക്ക് പോകാം.
ഇനിയും വരാത്തയാ നക്ഷത്രത്തെ
ഞാന്‍ നിനക്ക് കാണിച്ചു തരാം.
പുല്‍ത്തകിടിയില്‍ മറഞ്ഞ
ഇളം വേരുകള്‍.
അകളങ്കം ഉയരുന്നു
മേഘങ്ങളുടെ കുഞ്ഞരുവികള്‍.
നമ്മള്‍ പാടുമെന്നോര്‍ത്തു
കാറ്റ് തന്റെ ചുണ്ടുകള്‍ നല്‍കുന്നു.
ദേഷ്യപ്പെട്ടിരിക്കാം നമുക്ക്
ഒരക്ഷരം മിണ്ടാതെ.
മേഘങ്ങള്‍ക്ക് പ്രഭാവലയങ്ങളുണ്ട്
വിശുധന്മാരെപ്പോലെ.
കണ്ണുകളുടെ സ്ഥാനത്
നമുക്ക് കറുത്ത വെള്ളാരം കല്ലുകള്‍.
നഷ്ടമവശേഷിപ്പിച്ചൊരു മുറിവോ
നല്ലോരോര്‍മ്മ മായിചിടുന്നൂ .
വളയുന്ന നമ്മുടെ മുതുകിനൊപ്പം
താഴുന്നു ദീപ്തിയും.
സത്യമായും,
ഞാന്‍ നിന്നോട് പറയുന്നു,
നമുക്കും പ്രകാശത്തിനും ഇടയിലുള്ള
ഗര്‍ത്തം അഗാധമാണ്.
പക്ഷികള്‍ കൂടുകളില്‍ തങ്ങളുടെ
നിഴലുകള്‍ അവശേഷിപ്പിക്കുന്നു.
അതിനാല്‍, നിന്റെ വിളക്കും
ഉപകരണങ്ങളും പുസ്തകവും ഇവിടെ വിട്ടേക്കുക.
കാറ്റ് വളരുന്നൊരു കുന്നിന്‍പുറത്തേക്കു
നമുക്ക് പോകാം.
ഇനിയും വരാത്തയാ നക്ഷത്രത്തെ
ഞാന്‍ നിനക്ക് കാണിച്ചു തരാം.
പുല്‍ത്തകിടിയില്‍ മറഞ്ഞ
ഇളം വേരുകള്‍.
അകളങ്കം ഉയരുന്നു
മേഘങ്ങളുടെ കുഞ്ഞരുവികള്‍.
നമ്മള്‍ പാടുമെന്നോര്‍ത്തു
കാറ്റ് തന്റെ ചുണ്ടുകള്‍ നല്‍കുന്നു.
ദേഷ്യപ്പെട്ടിരിക്കാം നമുക്ക്
ഒരക്ഷരം മിണ്ടാതെ.
മേഘങ്ങള്‍ക്ക് പ്രഭാവലയങ്ങളുണ്ട്
വിശുധന്മാരെപ്പോലെ.
കണ്ണുകളുടെ സ്ഥാനത്
നമുക്ക് കറുത്ത വെള്ളാരം കല്ലുകള്‍.
നഷ്ടമവശേഷിപ്പിച്ചൊരു മുറിവോ
നല്ലോരോര്‍മ്മ മായിചിടുന്നൂ .
വളയുന്ന നമ്മുടെ മുതുകിനൊപ്പം
താഴുന്നു ദീപ്തിയും.
സത്യമായും,
ഞാന്‍ നിന്നോട് പറയുന്നു,
നമുക്കും പ്രകാശത്തിനും ഇടയിലുള്ള
ഗര്‍ത്തം അഗാധമാണ്.
No comments:
Post a Comment